ഇരിങ്ങാലക്കുട : മഴക്കെടുതിയുമായി ബന്ധപ്പെട്ട ഇരിങ്ങാലക്കുട നഗരസഭ അടിയന്തരയോഗം ചേർന്നു. കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി, അഡീഷണൽ തഹസിൽദാർ, വില്ലേജ് ഓഫീസർമാർ, ഹെൽത്ത് വിഭാഗം ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിൽ മഴക്കാലം മൂർച്ഛിച്ചതിനാൽ എടുക്കേണ്ട നടപടികളെക്കുറിച്ചും ക്യാമ്പുകൾ ആരംഭിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
വാതിൽമാടം കോളനിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ കുറിച്ച് യോഗത്തിൽ കൗൺസിലറും തദ്ദേശവാസികളും വിവിധ കക്ഷി നേതാക്കളും വിശദമായി ചർച്ച ചെയ്യുകയുണ്ടായി. നിലവിൽ അപകട ഭീഷണിയുള്ള വീടുകളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്കൊമറ്റു അടുത്തുള്ള സ്ഥലങ്ങളിലേക്കൊമാറ്റുന്നതിന് തീരുമാനിച്ചു.
മണ്ണ് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഈ യോഗത്തിൽ തീരുമാനിക്കാൻ കഴിയില്ല എന്നും ജിയോളജിസ്റ്റ് കൺസർവേഷൻ ഓഫീസർ വകുപ്പുകളുടെ സംയുക്ത യോഗം എം.എൽ.എ യുടെ നേതൃത്വത്തിൽ അടുത്ത തീയതിയിൽ വിളിക്കാം എന്ന് തീരുമാനിച്ചു.
ഫെയർ വാല്യൂ നഗരസഭയുടെ പരിധിയിൽ വരുന്ന വിഷയമല്ലെന്നും, ആയത് ബന്ധപ്പെട്ട മറ്റു വകുപ്പുകളും ചർച്ച ചെയ്തു വേണ്ട തീരുമാനങ്ങൾ എടുക്കാമെന്ന് യോഗത്തിൽ പറയുകയുണ്ടായി. സൈഡ് പ്രൊട്ടക്ഷൻ വർക്കിനെ കുറിച്ചുള്ള മറുപടിയായി ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉദ്യോഗസ്ഥൻ ആയിട്ടുള്ള പദ്ധതിയാണെന്നും നിലവിൽ ഈ പദ്ധതി ടെൻഡർ ചെയ്തിട്ടുള്ളതാണെന്നും ഫണ്ടിന്റെ അപര്യാപ്തത മൂലം റീ ടെൻഡർ rചെയ്യേണ്ടതാണെന്നും അടുത്ത നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറെ പങ്കെടുപ്പിക്കാമെന്ന് തീരുമാനിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O