കാറളം പഞ്ചായത്തിൽ ദുരന്തനിവാരണ പദ്ധതി പ്രകാരം ആറ് കുടുംബങ്ങൾക്ക് 10 ലക്ഷം വീതം അനുവദിച്ചു : മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ദുരന്ത സാധ്യതാ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ വീതം 6 കുടുംബങ്ങൾക്ക് അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

continue reading below...

continue reading below..


കാറളം പഞ്ചായത്തിൽ കോഴിക്കുന്ന് പ്രദേശത്തെ 6 കുടുംബങ്ങൾക്കാണ് ഭൂമി വാങ്ങാൻ 6 ലക്ഷവും വീട് വയ്ക്കാൻ 4 ലക്ഷവും ഉൾപ്പെടെ 10 ലക്ഷം അനുവദിച്ചിരിക്കുന്നത്. ആകെ 9 അപേക്ഷകരാണ് പ്രദേശത്തുനിന്നും ഉണ്ടായിരുന്നത്. മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ടാണ് ഇവരെ മാറ്റി പാർപ്പിക്കുന്നതിന് സർക്കാർ തീരുമാനമെടുത്തത്.സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുടുംബങ്ങളെ തിരഞ്ഞെടുത്തത്. ബാക്കിയുള്ള 3 കുടുംബങ്ങൾക്ക് ഉടൻ തുക ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page