ഇരിങ്ങാലക്കുട : ശാന്തിനികേതൻ കലോത്സവം കഥകളിയാചാര്യൻ കലാനിലയം രാഘവനാശാൻ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥിനികളായ ഭദ്ര വാര്യരും, ലക്ഷ്മി വാര്യരും ചേർന്ന് അജിതാ ഹരേ ജയ മാധവാ വിഷ്ണു എന്ന് തുടങ്ങുന്ന കഥകളിപ്പദം ചൊല്ലി അവതരിപ്പിച്ചു.
എസ്.എൻ.ഇ.എസ്. പ്രസിഡണ്ട് കെ.കെ. കൃഷ്ണാനന്ദ ബാബു , എസ്.എം.സി ചെയർമാൻ പി.എസ്. സുരേന്ദ്രൻ , മാനേജർ പ്രൊ. എം. എസ്. വിശ്വനാഥൻ, പ്രിൻസിപ്പാൾ പി. എൻ. ഗോപകുമാർ , ഹെഡ് മിസ്ട്രസ് സജിത അനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
മലയാളം വിഭാഗം മേധാവി ബീന മുരളി സ്വാഗതവും, ആർട്സ് സെക്രട്ടറി എം..എസ്. ഭരത് നന്ദിയും പറഞ്ഞു. കൺവീനർമാരായ രേഷ്മ മേനോൻ, ഇ. എ ൻ നിമിഷയും നേതൃത്വം നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ അരങ്ങേറി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O