കത്തോലിക്ക കോൺഗ്രസ് കത്തീഡ്രൽ യൂണിറ്റ് 27-ാം വാർഷികവും അവാർഡ് മീറ്റും ഞായറാഴ്ച ഇരിങ്ങാലക്കുട പാരിഷ് ഹാളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ യൂണിറ്റ് 27-ാം വാർഷികാഘോഷവും അവാർഡ് മീറ്റും ഓഗസ്റ്റ് 6 ഞായറാഴ്ച വൈകിട്ട് 5:30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പാരിഷ് ഹാളിൽ സംഘടിപ്പിക്കും.

ഇരിങ്ങാലക്കുടിയിലെയും പരിസരപ്രദേശങ്ങളിലെയും ആത്മീയവും സാമൂഹികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് മുന്നിട്ടുനിൽക്കുന്ന കത്തോലിക്കരുടെ അലമായ സംഘടനയാണ് എ.കെ.സി.സി.

ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും. എ.കെ.സി.സി പ്രസിഡന്റ് രഞ്ജി അക്കരക്കാൻ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട രൂപത മെത്രാൻ ബിഷപ്പ് മാർ കണ്ണൂക്കാടൻ അവാർഡ് ദാനം നിർവഹിക്കും. കത്തീഡ്രൽ വികാരി ഫാ പയസ് ചെറപ്പണത്ത് ആമുഖപ്രസംഗം നടത്തും എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.


ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ സി ബ്ലെസ്സി, രൂപത എ.കെ.സി.സി ജനറൽ സെക്രട്ടറി ഡേവിസ് ഊക്കൻ, കത്തീഡ്രൽ ട്രസ്റ്റി ലിംസൺ ഊക്കൻ എന്നിവർ പങ്കെടുക്കും.

വിദ്യാഭ്യാസ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഡോ വിനു ജോയ്ക്ക്‌ വിദ്യാമിത്ര അവാർഡും, ദേശീയതലത്തിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ കായികതാരം വർഗീസ് പന്തല്ലൂക്കാരന് കായിക ശ്രേഷ്ഠ അവാർഡും, വ്യവസായി ജെപി ട്രേഡേഴ്സ് ഉടമ ബിനോയ് സെബാസ്റ്റ്യന് കർമ്മ ശ്രേഷ്ഠ അവാർഡും നൽകി ആദരിക്കും.

ജർമ്മനിയിലെ ബെർലിനിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി റോളർ സ്കേറ്റിങ്ങിൽ രണ്ട് സ്വർണം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിങ് സെന്ററിലെ സി ആർ അഭിജിത്തിനെ ചടങ്ങിൽ ആദരിക്കും.


പ്ലസ് ടു എസ്എസ്എൽസി ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കത്തീഡ്രൽ ഇടവകയിലെ വിദ്യാർത്ഥികളെയും മതബോധത്തിൽ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന മെറിറ്റ്ഡയിൽ സമ്മേളനാനന്തരം സിനിമ സീരിയൽ താരങ്ങൾ പങ്കെടുക്കുന്ന സ്റ്റാർ വോയ്‌സിന്റെ സൂപ്പർ മെഹോഷവും ഉണ്ടായിരിക്കും.

സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പത്രസമ്മേളനത്തിൽ കത്തീഡ്രൽ വികാരിയും എകെസിസി ഡയറക്ടറുമായ ഫാ പയസ് ചെറപ്പണത്ത്, പ്രസിഡന്റ് രഞ്ജി അക്കരക്കാരൻ, ജനറൽ കൺവീനർ തോമസ് തൊകലത്ത്, വൈസ് പ്രസിഡന്റ് & പ്രോഗ്രാം ഓർഡിനേറ്റർ ജോസ് മാമ്പിള്ളി, പബ്ലിസിറ്റി കൺവീനർ വർഗീസ് തെക്കിനിയത്ത്, സെക്രട്ടറി സില്‍വി പോൾ, ജോയിൻ കൺവീനർ ജോർജ് പള്ളൻ, റോബി കാളിയങ്കര, റൈസും ജോസഫ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page