പൂർവ വിദ്യാർത്ഥികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഫിസിക്സ് വിഭാഗം, അന്തർദേശീയ ഫെല്ലോഷിപ്പിന് അർഹരായ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു. മേരി ക്യൂറി ഫെലോഷിപ്പിന് അർഹയായ ഡോണാ ജോസഫ്, പോളണ്ടിലെ വാഴ്സോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറൽ ഫെലോഷിപ്പിന് അർഹയായ സാന്ദ്ര കെ എസ് എന്നിവരെ അനുമോദിച്ചു കൊണ്ട് പ്രിൻസിപ്പൽ റവ. ഡോ. ഫാ. ജോളി ആൻഡ്രൂസ് ഉപഹാരങ്ങൾ നൽകി.

ഫിസിക്സ് വിഭാഗം തലവൻ പ്രൊഫസർ ഡോ. സുധീർ സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. സേവിയർ ജോസഫ്, ഫിസിക്സ് സെൽഫ് ഫിനാൻസിംഗ് കോഡിനേറ്റർ വി. പി. ആന്റോ എന്നിവർ അനുമോദന പ്രസംഗം നടത്തി.

continue reading below...

continue reading below..


You cannot copy content of this page