ലയൺ ലേഡി സർക്കിളിന്‍റെ നേതൃത്വത്തിൽ ‘അഡോളസെൻസ് ഹെൽത്ത്’ പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ലയൺസ് ക്ലബ്ബ് ഇൻറ്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 D യുടെ വനിത വിഭാഗമായ ലയൺ ലേഡി സർക്കിളിന്‍റെ നേതൃത്വത്തിൽ കൗമാരപ്രായക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള ‘അഡോളസെൻസ് ഹെൽത്ത്’ പദ്ധതി ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ ഉദ്ഘാടനം നിർവ്വഹിച്ചു.

തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടന്ന യോഗത്തിൽ ലയൺസ് ലേഡി സർക്കിൾ പ്രസിഡണ്ട് റോണി പോൾ അദ്ധ്യക്ഷത വഹിചു. ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ ജെയിംസ് വളപ്പില പദ്ധതി യുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചു.

ലയൺസ് ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ(2) ടി.ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്ക്കൂൾ പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ, ഡോ. ആനി ജെയിംസ്,എന്നിവർ സംസാരിച്ചു. ഉണ്ണി വടക്കാഞ്ചേരി , പോൾ തോമസ് മാവേലി, ജോൺ നിധിൻ തോമസ്, റെൻസി ജോൺ നിധിൻ , റിങ്കു മനോജ് എന്നിവർ നേതൃത്വം നൽകി.ട്രഷറർ സെലിൻ ജെയിംസ് നന്ദി പറഞ്ഞു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page