ഇരിങ്ങാലക്കുട : കലാകേന്ദ്രം ബാലുനായർ കലാജീവിതത്തിന്‍റെ നാല്പതാംവർഷം പൂർത്തീകരിച്ചതിന്‍റെ ആഘോഷമായ പ്രിയമാനസം സൗഹൃദസംഗമമായി. ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കഥകളി, നാടക, സാഹിത്യ, ചിത്ര, ചലച്ചിത്രലോകത്തെ പ്രതിഭകൾ പരിപാടിയിൽ അണിനിരന്നു.
കഥകളിയാചാര്യൻ ഡോക്ടർ സദനം കൃഷ്ണൻകുട്ടി ദീപോജ്ജ്വലനം നടത്തി. അനിയൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. കലാനിലയം രാഘവൻ, കലാനിലയം വിജയൻ, കലാമണ്ഡലം മുരളി, എം.എസ്. രാജകുമാരി എന്നിവർക്ക് ഗുരുപ്രണാമംനടത്തി. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ അനുഗ്രഹപ്രഭാഷണം നടത്തി. അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, കോട്ടക്കൽ ദേവദാസ്, സുദീപ് പിഷാരടി എന്നിവർ അംഗവസ്ത്രം അണിയിച്ചു. ഡോക്ടർ സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ എന്നിവർ ഉപഹാരസമർപ്പണം നടത്തി.
ബാലുനായർ രചിച്ച വരകളും വരികളും എന്ന പുസ്തകം ചടങ്ങിൽ പ്രകാശിപ്പിച്ചു. ഹരീഷ് ഗോപി പുസ്തകാവതരണം നടത്തി. സാഹിത്യകാരൻ എ. അനന്തപത്മനാഭൻ, നാടകസംവിധായകൻ പ്രശാന്ത് നാരായണന് കൈമാറി പുസ്തകം പ്രകാശിപ്പിച്ചു. കലാമണ്ഡലം ശ്രീകുമാർ, രഞ്ജിനി സുരേഷ്, കലാമണ്ഡലം ബാബു നമ്പൂതിരി, പള്ളിപ്പുറം ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കോട്ടക്കൽ മധു, കലാമണ്ഡലം വിനോദ് എന്നിവർ കഥകളിപ്പദക്കച്ചേരി അവതരിപ്പിച്ചു. മോപ്പസാങ്ങ് വാലത്ത് തത്സമയം ബാലുവിന്റെ കഥകളിവേഷചിത്രരചനനടത്തി. കലാനിലയം സിനു മോഡറേറ്റർ ആയ ചടങ്ങിൽ സി വിനോദ് കൃഷ്ണൻ സ്വാഗതവും സുദീപ് പിഷാരടി നന്ദി പറഞ്ഞു.
കലാമണ്ഡലം കൃഷ്ണകുമാർ, കോട്ടക്കൽ ദേവദാസ്, ചമ്പക്കര വിജയകുമാർ, ശില്പവാര്യർ, ശ്രീകുമാർ, കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഹരീഷ് കുമാർ, സദനം ശിവദാസ്, കലാമണ്ഡലം രാജേഷ് ബാബു, കലാനിലയം ഹരിശങ്കർ, കലാമണ്ഡലം വേണുമോഹൻ, കലാമണ്ഡലം രവിശങ്കർ, കലാനിലയം പ്രകാശൻ, ബിജു ആറ്റുപുറം, ആർ.എൽ.വി. സുദേവ് വർമ, കലാനിലയം സജി, കലാനിലയം പ്രശാന്ത്, ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി കലാനിലയം ബിജോയ്, തുടങ്ങിയവർ അണിനിരന്ന സന്താനഗോപാലം കഥകളിയും അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com