ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജ് മൈക്രോബയോളജി ആൻഡ് ഫോറൻസിക് സയൻസ് വിഭാഗം അസോസിയേഷൻ ‘മൈക്രോഫോറൻസിയ 2023’ യുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷൈജു ടി.കെ നിർവ്വഹിച്ചു. കോളേജിലെ മറിയൻ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ സിസ്റ്റർ റോസ് ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു.
കേസുകൾ തെളിയിക്കുന്നതിൽ ഫോറെൻസിക് വിഭാഗത്തിന്‍റെ പങ്കിനെക്കുറിച്ചും ഈ കോഴ്സിന്‍റെ സാധ്യതകളെ കുറിച്ചും ഡിവൈഎസ്പി ഷൈജു സംസാരിച്ചു. വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള ബോധവൽകരണവും അദ്ദേഹം നൽകി.
അസോസിയേഷൻ ഡേയോടനുബന്ധിച്ച് ഫിംഗർ പ്രിന്റ് ആൻഡ് ഡോക്യുമെന്റ് എക്സാമിനേഷൻ എന്ന വിഷയത്തിൽ സെന്റ്. തോമസ് കോളേജ് അധ്യാപിക ലിറ്റി ജോസിന്റെ നേതൃത്വത്തിൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.
ഡിപ്പാർട്മെന്റ് ഹെഡ് ഡോ.രേഖ ആർ സ്വാഗതവും അസോസിയേഷൻ സെക്രട്ടറി ആര്യ മനോജ് നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O