ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജിൽ 321 വിഭവങ്ങളുമായി ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മെഗാ ഓണസദ്യ ഒരുക്കി വിദ്യാർഥികൾ. ടെലികോം അഡ്വൈസറി കമ്മിറ്റി മെമ്പർ അബ്‌ദുൾ അസീസ് എട്ടടിയോളം നീളമുള്ള വാഴ ഇലയിൽ ചോറ് വിളമ്പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.
കോമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഏറ്റവും കൂടുതൽ പച്ചക്കറി വിഭവങ്ങളടങ്ങിയ സദ്യ തയ്യാറാക്കിയത്. 36 തരം പ്രധാന കറികളും 66 കൂട്ടം തോരനും 31 തരം അച്ചാറുകളും 44 തരം സൈഡ് കറികളും 33 കൂട്ടം ചമ്മന്തികളും 41 തരം പായസങ്ങളും 19 തരം മധുരപലഹാരങ്ങളും 25 തരം വറവുകളും 20 ഓളം ഉപ്പിലിട്ടതുമായാണ് ഗംഭീര സദ്യ വിദ്യാർത്ഥികളും അധ്യാപകരും ഒരുക്കിയത്.
കുട്ടികൾ വീടുകളിൽ നിന്നും കൊണ്ട് വന്ന വിഭവങ്ങൾ കൂട്ടി ചേർത്താണ് മെഗാ സദ്യ തയ്യാറാക്കിയത്. ഫാ. ജോയ് പീനിക്കാപറമ്പിൽ, എച്ച്.ഒ.ഡി പ്രൊഫ കെ.ജെ. ജോസഫ്, ഫാ വിൽസൺ തറയിൽ എന്നിവർ ആശംസകൾ അറിയിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O