കാട്ടൂർ : വിശുദ്ധ എവുപ്രസ്യായുടെ 146-ാം ജന്മദിന തിരുനാൾ ഒക്ടോബർ 17 കാട്ടൂരിലുള്ള ജന്മഗൃഹത്തിൽ ആഘോഷിക്കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ മൺസിഞ്ഞോർ വിൽസൺ ഇരത്തറ കൊടിയേറ്റ കർമ്മം നിർവഹിച്ചു. തിരുനാൾ ദിനം വരെ നവ നാൾ ആചരണത്തിന്റെ ഭാഗമായി വൈകുന്നേരം അഞ്ചുമണിക്ക് നൊവേന, ലദീഞ്ഞ്, വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരിക്കുന്നതാണ്.
തിരുനാൾ ദിനമായ ഒക്ടോബർ 17ന് വൈകുന്നേരം നാലുമണിക്ക് ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ പിതാവിൻറെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും.
ജനറൽ കൺവീനർ വിൽസൺ എ പി, ഡയറക്ടർ സിസ്റ്റർ ഫ്ലോസി ജോൺ സിഎംസി, ഡിക്കാൻ ജോയൽ ചിറമേൽ, സിസ്റ്റർ ഫ്ലവറിറ്റ്, ജോർജ് എലുവത്തിങ്കൽ, ലോനച്ചൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews