103-ാമത് നവരസ സാധന ശില്‍പ്പശാല യുവപ്രതിഭകളുടെ നവരസോത്സവത്തോടെ സമാപിച്ചു

ഇരിങ്ങാലക്കുട : നടനകൈരളിയില്‍ വേണുജിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന 103-ാമത് നവരസ സാധന ശില്‍പ്പശാല നവംബര്‍ 3ന് സമാപിച്ചു. ഇന്‍ഡ്യയുടെ നാനാഭാഗത്തു നിന്നും നൃത്തം, നാടകം, ചലച്ചിത്രം മേഖലയിലെ ഇരുപത് പ്രതിഭകളാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്.

നവരസോത്സവമായി സംഘടിപ്പിച്ച സമാപനചടങ്ങില്‍ അഭിഷേക് ദീക്ഷിത് രചിച്ച് സംവിധാനം ചെയ്ത ‘അന്തര്‍മാന്‍ ജംഗ്ഷന്‍’എന്ന നാടകത്തില്‍ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന മനുഷ്യരുടെ സങ്കീര്‍ണ മാനസികാവസ്ഥ അനാവരണം ചെയ്യുന്നതായിരുന്നു.

തുടര്‍ന്ന് പ്രിയങ്കറാവു (കര്‍ണ്ണാടക) ഭരതനാട്യത്തില്‍ ‘ശബ്ദം’ എന്ന ഇനം അരങ്ങേറി. ഹര്‍ഷവര്‍ധന്‍ കദം അവതരിപ്പിച്ച ‘തത്ത്വം’ എന്ന നൃത്തശില്‍പ്പം പുതുമയുളളതായിരുന്നു. വിനീത രാധാകൃഷ്ണന്‍ (ബംഗളൂരു) ഭരതനാട്യത്തില്‍ ‘ജാവലി’യും കൃഷ്ണ പി. ഉണ്ണി ‘ഖണ്ഡിത നായിക’യെയും അവതരിപ്പിച്ചു.

മോഹിത് ബാഗ്ചിയുടെ ‘നിറവേറാത്ത കിനാവുകള്‍’ ഏറെ ശ്രദ്ധ നേടിയ നാടകമായിരുന്നു. ആനിഫ്രാങ്കിന്‍റെ നാസിതടവറയിലെ ജീവതമാണ് തനിഷ മേഹ്ത അവതരിപ്പിച്ചത്. ‘ഗര്‍ബ’ എന്ന നാടോടി നൃത്തത്തിന്റെ ആവേശം പകരുന്ന ചുവടുകളോടു കൂടിയാണ് പരിപാടികള്‍ സമാപിച്ചത്. നടിയും ചിത്രകാരിയുമായ ശാന്തി ബാലചന്ദ്രന്‍ പരിപാടികളുടെ അവതാരകയായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page