ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം & ആർക്കൈവ്സ് മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന അഖില കേരള ചരിത്ര ക്വിസ് മത്സരത്തിൽ കോഴിക്കോട് ഗവ. ആട്സ് & സയൻസ് കോളേജ് വിദ്യാർത്ഥികളായ ഹിലാൽ അഹമ്മദ് സി.സി, ഫൈസൽ റഹ്മാൻ പി എന്നിവരുടെ ടീമിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആർക്കൈവ്സ് മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന അഖില കേരള ചരിത്ര ക്വിസ് മത്സരത്തിൽ കോഴിക്കോട് ഗവ. ആട്സ് ആന്റ് സയൻസ് കോളേജ് വിദ്യാർത്ഥികളായ ഹിലാൽ അഹമ്മദ് സി.സി. & ഫൈസൽ റഹ്മാൻ പി. എന്നിവരുടെ ടീമിന് ഒന്നാം സ്ഥാനവും, പനമ്പിള്ളി ഗവ. മെമ്മോറിയൽ കോളേജ് വിദ്യാർത്ഥികളായ അനന്തകൃഷ്ണൻ വി.& മീരാഭായ് ഇ എം എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് വിദ്യാർത്ഥികളായ അയന നന്ദകുമാർ & സാന്ദ്ര ചന്ദ്രൻ എന്നിവരുടെ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. പി കെ ഭരതൻ മാസ്റ്റർ ക്വിസ് മാസ്റ്റർ ആയിരുന്നു.

പ്രൊഫസർ ഇ എച്ച് ദേവി സ്പോൺസർ ചെയ്ത 11111 രൂപ കാഷ് പ്രൈസ് ഒന്നാം സമ്മാനത്തിനും, പ്രൊഫസർ സി ജെ ശിവശങ്കരൻ മാഷുടെ സ്മരണയ്ക്ക് മകൻ സുനിൽ സ്പോൺസർ ചെയ്ത രണ്ടാം സമ്മാനം 5555 രൂപയും, പ്രൊഫസർ വി കെ ലക്ഷ്മൻ നായർ സ്പോൺസർ ചെയ്ത മൂന്നാം സമ്മാനത്തുക 3333 രൂപയും വിജയികൾക്ക് യഥാക്രമം വിതരണം ചെയ്തു. പങ്കെടുത്ത ഏവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

continue reading below...

continue reading below..


തുടർന്ന് സമാപനസമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സുജ സജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. സമ്മാന ദാനം സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ സി.ഡോ. ബെൻസി നിർവഹിച്ചു.

സർട്ടിഫിക്കറ്റ് വിതരണം തരണനെല്ലൂർ കോളേജ് ഓഫ് ടീച്ചർ എഡൂക്കേഷൻ പ്രിൻസിപ്പൽ ഡോ. ഹരിനാരായണൻ നടത്തി. ഡയറക്ടർ ഡോ. കെ രാജേന്ദ്രൻ അവലോകനം നടത്തി സംസാരിച്ചു. തുടർന്ന് പ്രൊഫ. വി.കെ. ലക്ഷണൻ നായർ, പ്രൊഫ. സാവിത്രി ലക്ഷമണൻ , ക്വിസ് മാസ്റ്റർ പി.കെ. ഭരതൻ മാസ്റ്റർ, മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ കണ്ടേങ്കാട്ടിൽ ഭരതൻ, അഡ്വ. അജയ്കുമാർ , പ്രേമരാജ് .കെ. എ., കെ.ജി.സുരേഷ്. എന്നിവർ സംസാരിച്ചു

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page