ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ അഷ്ടമി രോഹിണി പ്രമാണിച്ചു ഫോട്ടോ കോണ്ടെസ്റ് സംഘടിപ്പിക്കുന്നു. മത്സരത്തിൽ നിങ്ങളുടെ കുട്ടികളുടെ കൃഷ്ണന്റെയോ, രാധയുടെയോ വേഷത്തിൽ ഉള്ള ഒരു ഫോട്ടോ താഴെ നൽകിയിട്ടുള്ള വാട്സപ്പ്നമ്പറുകളിലേക്ക് അയക്കണമെന്ന് സംഘടകർ അറിയിച്ചു. സമ്മാനമായി ക്യാഷ് അവാർഡും ഫലകവും ഉണ്ടായിരികുന്നതാണ്..
സെപ്റ്റംബർ 6 ന് 10 വയസ്സുവരെയുള്ള നിങ്ങളുടെ കുഞ്ഞുങ്ങളുടെ കൃഷ്ണന്റെയോ, രാധയുടെയോ വേഷത്തിൽ അണിയിച്ച ഒരു ഫോട്ടോ നിങ്ങള്ക്ക് മത്സരത്തിന് അയയ്ക്കാവുന്നതാണ് .
ഓർക്കുക ക്യാപ്ഷനും കുട്ടിയുടെ പേര്, വയസ്, സ്ഥലം ഉൾപ്പടെ അയയ്ക്കുക.
ഫോട്ടോകൾ 2023ൽ എടുത്തവ ആയിരിയ്ക്കണം.
ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾക്കു പുറമെ, തിരഞ്ഞെടുക്കുന്ന ഏറ്റവും സ്റ്റൈലിഷ് ആയ കൃഷ്ണനും രാധയ്ക്കും പ്രോത്സാഹന സമ്മാനം ലഭിക്കുന്നതായിരിക്കും.
നിബന്ധനകൾ :
മത്സരത്തിൽ പങ്കെടുക്കാൻ പണം അടക്കേണ്ട ആവശ്യമില്ല പ്രവേശനം തികച്ചും സൗജന്യമാണ്.
മത്സരത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ ഫേസ്ബുക് പേജ് ലൈക്ക് ചെയ്തിരിക്കണം. മത്സരം ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ പേജ് ലൈക് ചെയ്തവർക്കും സബ്സ്ക്രൈബ് ചെയ്തവർക്കും മാത്രമായിരിയ്ക്കും. അനാവശ്യ കമെന്റുകൾ ചെയ്യുന്നവരെ ഒഴിവാക്കുന്നതായിരിയ്ക്കും.
കോൺസെപ്റ്, ബ്യൂട്ടി, ഫോട്ടോ ക്വാളിറ്റി, കമെന്റ്സ്, ലൈക്സ്, ഷെയർ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 10 പേരിൽനിന്നും വിജയികളെ തിരഞ്ഞെടുക്കും.
ഫേസ്ബുക് പേജ് ലിങ്ക് :
https://m.facebook.com/groups/525247022552634/permalink/860094685734531/?mibextid=Nif5oz
ഒരു കുട്ടിയുടെ ഒന്നിൽ കൂടുതൽ എൻട്രികൾ അനുവദിക്കില്ല.
ഫോട്ടോകൾ സെപ്റ്റംബർ 6 ന് രാത്രി 12 മണിക് മുൻപ് അയക്കേണ്ടതാണ്.
സെപ്റ്റംബർ 7 ന് രാത്രി 12 വരെ ഉള്ള വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ വിജയികളെ പ്രഖ്യാപിക്കും. അന്തിമ തീരുമാനം അഡ്മിൻ പാനലിന്റെയും ആയിരിക്കും.
ഫോട്ടോകൾ താഴെ കൊടുത്തിരിക്കുന്ന വാട്സപ്പ്നമ്പറുകളിൽ അയക്കുക (കുട്ടിയുടെ പേര്, വയസ് ,രക്ഷിതാക്കളുടെ പേര്, സ്ഥലം ഉൾപ്പടെ ഡീറ്റെയിൽസ് വയ്ക്കുക )
+91 9207091618 +91 9567500707
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
