സംസ്ഥാന സ്കൂൾ കലോത്സവ ജേതാവിനെ അനുമോദിച്ചു

അഴീക്കോട് : വിദ്യാഭ്യാസ കലാസാഹിത്യ പ്രോത്സാഹന വേദിയുടെ “അഭിനന്ദനം 2024” പദ്ധതിയുടെ ഭാഗമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായ അറബി സാഹിത്യോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം സ്റ്റാൻഡേർഡ് വിദ്യാർത്ഥിനിയായ ഹിബ ഫാത്തിമയെ അനുമോദിച്ചു.

ദേശീയ അധ്യാപക അവാർഡ് ജേതാവ് പി എ സീതി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് ഓൾ കേരള നോട്ടറി അഡ്വക്കേറ്റ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽഖാദർ കണ്ണെഴത്ത് ഉദ്ഘാടനം ചെയ്തു. സമ്മാന ജേതാവ് ഹിബ ഫാത്തിമയെ കെ എം സീതി സാഹിബ് സ്മാരക മെമെന്റോ നൽകി ആദരിച്ചത്, കൊടുങ്ങല്ലൂർ ടൗൺ കോപ്പറേറ്റീവ് ബാങ്ക് ചെയർമാനും പടിഞ്ഞാറ് വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളേജ് കറസ്പോണ്ടന്റ് ആൻഡ് സെക്രട്ടറിയുമായ അഡ്വ. നവാസ് കാട്ടകത്താണ്.

continue reading below...

continue reading below..സംസ്ഥാന സർക്കാരിന്റെ അധ്യാപക അവാർഡ് ജേതാവ് പി ജി പാർത്ഥസാരഥി മാസ്റ്റർ, ബഷീർ കൊല്ലത്ത് വീട്ടിൽ, ഇ എ ഹവ്വ ടീച്ചർ, സംസ്ഥാന സ്കൂൾ പി ടി എ യുടെ മികച്ച അധ്യാപക അവാർഡ് ജേതാവ് പി എ ഫസീലത്ത് ടീച്ചർ, ഗ്രന്ഥകാരൻ ബഷീർ വടക്കൻ, ഗാനരചയിതാവ് അശോകൻ പൂതോട്ട്, പ്രതീക്ഷ ഫൗണ്ടേഷൻ പ്രസിഡന്റ് സലിം തോട്ടുങ്ങൽ , കാവാലം നാരായണ പണിക്കർ അവാർഡ് ജേതാവ് എം ഗീത ടീച്ചർ, യു എം ശംല ടീച്ചർ,ടി എം അബ്ദുൽ ജബ്ബാർ അഴീക്കോട്‌ , ഹിബ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.ഹിബ ഫാത്തിമയെ പരിശീലിപ്പിച്ച അറബിക് അധ്യാപിക യു എം ഷംല ടീച്ചർ, പ്രോത്സാഹിപ്പിച്ച പിതാവ് ടി എം അബ്ദുൽ ജബ്ബാർ അഴീക്കോട്, മാതാവ് ഷൈജ എന്നിവരെ സദസ്സ് അനുമോദിച്ചു. ഹിബയെ പരിശീലിപ്പിച്ച അറബിക് അധ്യാപകൻ ഫസൽ സലഫി പ്രോത്സാഹനം നൽകിയ മുൻ അറബിക് അധ്യാപിക പി എം സൈനബ ടീച്ചർ എന്നിവരെ മേൽപ്പറഞ്ഞവരുടെ അഭാവത്തിൽ അനുമോദിച്ചു.

You cannot copy content of this page