ഭവൻസ് സ്കൂളുകളുടെ 25-ാമത് സംസ്ഥാന കലോത്സവം – ഇരിങ്ങാലക്കുടയിൽ നടന്ന കാറ്റഗറി 1, 2 മത്സരങ്ങളിൽ ഭവൻസ് ആദർശ് വിദ്യാലയ കാക്കനാടിന് ഒന്നാം സ്ഥാനവും, കാറ്റഗറി ഒന്നിൽ ഭവൻസ് വിദ്യാമന്ദിർ ഗിരീനഗർ, കാറ്റഗറി രണ്ടിൽ ഭവൻസ് വിദ്യാ മന്ദിർ ഏരൂർ രണ്ടാം സ്ഥാനവും നേടി

ഇരിങ്ങാലക്കുട : ഭവൻസ് സ്കൂളുകളുടെ 25മത് സംസ്ഥാന കലോത്സവം കാറ്റഗറി ഒന്നിലെയും രണ്ടിലെയും മത്സരങ്ങൾ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ സമാപിച്ചപ്പോൾ കാറ്റഗറി ഒന്നിൽ 52 പോയിന്റും കാറ്റഗറി രണ്ടിൽ 82 പോയിന്റും നേടി ഭവൻസ് ആദർശ് വിദ്യാലയ കാക്കനാട് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കാറ്റഗറി ഒന്നിൽ 43 പോയിന്റോടെ ഭവൻസ് വിദ്യാമന്ദിർ ഗിരീനഗർ രണ്ടാം സ്ഥാനം നേടി. കാറ്റഗറി രണ്ടിൽ 78 പോയിന്റോടെ ഭവൻസ് വിദ്യാ മന്ദിർ, ഏരൂർ രണ്ടാം സ്ഥാനം നേടി. 25 സ്കൂളുകളിൽ നിന്നായി 400 ൽ പരം മത്സരാർത്ഥികൾ 19 ഇനങ്ങളിലായി മാറ്റുരച്ചു.

ശനിയാഴ്ച വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുട കേന്ദ്ര ചെയർമാൻ സി സുരേന്ദ്രൻ, സെക്രട്ടറി വി രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ഗിരിജാമണി, കലോത്സവ കോഡിനേറ്റർ സുജാത രാമനാഥൻ, പി.ടി.എ പ്രസിഡന്റ് അബിൻ വെള്ളാനിക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു.

ശനിയാഴ്ച രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ തൃശ്ശൂർ റൂറൽ എസ് പി ഐശ്വര്യ ഡോങ്ഗ്രേ ഐ പി എസ് കലോത്സവം ഉദ്ഘാടനം ചെയ്തു. കൂടിയാട്ടം കലാകാരി കപില വേണു മുഖ്യാതിഥിയായിരുന്നു. ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുട കേന്ദ്ര ചെയർമാൻ സി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

കലകൾക്ക് ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചു കപില വേണുവും, സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി കഠിനാധ്വാനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഐശ്വര്യ ഡോങ്ഗ്രേയും തങ്ങളുടെ പ്രസംഗത്തിൽ പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന സ്വാഗതനൃത്തം ഏറെ ശ്രദ്ധേയമായി.

വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽമാരായ ശോഭാ ശിവാനന്ദരാജൻ, ഗിരിജാമണി, കലോത്സവ കോഡിനേറ്റർ സുജാത രാമനാഥൻ, പിടിഎ പ്രസിഡന്റ് അബിൻ വെള്ളാനിക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page