ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ നാഷണൽ സർവ്വീസ് സ്കീമും അമൃത് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജലവിഭവ സംരക്ഷണ യജ്ഞമായ “ജലം ജീവിതം” ത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി എൻ.എസ്.എസ്. യൂണിറ്റ് ഗവ. എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുജ സജ്ജീവ് കുമാർ നിർവ്വഹിച്ചു.
“ഒരു തുള്ളി വെള്ളം പോലും പാഴാക്കരുത്” എന്ന സന്ദേശം ഉൾക്കൊള്ളുന്ന “മെസ്സേജ് മിറർ”, ക്യാമ്പസ് കാൻവാസ്, ദിനാചരണ കലണ്ടർ , സ്കെയിലുകൾ എന്നിവ എൽ .പി. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബി. അസീനയ്ക്ക് കൈമാറി. വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ധന്യ കെ.ആർ ആമുഖ പ്രഭാഷണം നടത്തി.
വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ച ചടങ്ങിൽ അമൃത് മിഷൻ കോർഡിനേറ്റർ നിഖിൽ സന്ദേശം നൽകി. ഗവ എൽ പി സ്കൂൾ പി.ടി.എ. പ്രസിഡണ്ട് വിൻസി.ബെന്നി , ഗവ. ഗേൾസ് പി.ടി.എ. വൈസ് പ്രസിഡണ്ട് സുനിത രമേശൻ എന്നിവർ ആശംസകളും, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റോസ്മിൻ .എ . മഞ്ഞളി. നന്ദിയും പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിനു ശേഷം വേദിയിൽ ജലം അമൂല്യമാണെന്ന സന്ദേശം ഉൾക്കൊള്ളുന്ന “ഹായ് വെള്ളം” എന്ന ‘സംഗീത നാടകം വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews