ഇരിങ്ങാലക്കുട : കേട്ടറിവുകളിലൂടെയും ടി.വി യിലൂടെയും മാത്രം പരിചയമുള്ള ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ) നെ അവർ കണ്ടു, തൊട്ടു, ബസർ പ്രസ് ചെയ്ത് വോട്ടു ചെയ്തു. നീണ്ട ബീപ് ശബ്ദം കേട്ടതോടെ കയ്യിൽ പുരണ്ട മഷിയും കണ്ണിൽ തിര തള്ളുന്ന ആഹ്ളാദവുമായി ക്ലാസുകളിലേക്ക് മടങ്ങി.
ഇ.വി.എം മാതൃക ഉപയോഗിച്ച് ഇരിങ്ങാലക്കുട ഗവ എൽ പി സ്കൂൾ നടത്തിയ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിന്റെ നേർക്കാഴ്ചളാണിവ. ഇലക്ഷൻ പ്രഖ്യാപനം മുതൽ നോമിനേഷൻ , സ്ക്രൂട്ടിനി, വിത്ത് ഡ്രോവൽ തുടങ്ങി എല്ലാം പൊതുതെരഞ്ഞെടുപ്പ് മാതൃകയിൽ ആയിരുന്നു. ബൂത്ത്, തെരഞ്ഞെടുപ്പ് , വോട്ടെണ്ണൽ ഉദ്യോഗസ്ഥർ , പോളിങ്ങ് ഏജൻറുമാർ, പോലീസ് തുടങ്ങിയവയും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച മാതൃകയിൽത്തന്നെ ഒരുക്കിയിരുന്നു.
ഏറ്റവും കൂടുതൽ വോട്ട് നേടിയ നാലാം ക്ലാസിലെ ദിഷാൻ എം ഡി സ്കൂൾ ലീഡറും നാലാം ക്ലാസിലെത്തന്നെ നയാദിന ജയൻ അസിസ്റ്റൻറ് ലീഡറുമായി തെരഞ്ഞെടുക്കപ്പെട്ടു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O