ഇരിങ്ങാലക്കുട : വെള്ളാനിയിൽ രണ്ട് ഏക്കർ സ്ഥലത്ത് വയോജനങ്ങൾക്ക് ആശ്രയമേകാൻ പോളശ്ശേരി ഫൗണ്ടേഷൻ ഓൾഡ് ഏജ് ഹോം ആഗസ്റ്റ് 19 ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഓൾഡ് ഏജ് ഹോമിന്റെ നാമകരണം ടി എൻ പ്രതാപൻ എംപി നിർവഹിക്കും. ഫൗണ്ടേഷന്റെ മറ്റൊരു സംരംഭമായ ഗീതാഞ്ജലി സോഷ്യൽ ക്ലബ്ബിൻറെ ഉദ്ഘാടനം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വൈസ് ഡോ ആനന്ദ് കുമാർ നിർവഹിക്കും.
സിനിമാതാരം മനോജ് കെ ജയൻ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. റിട്ട ഐപിഎസ് ഓഫീസർ പി എൻ ഉണ്ണി രാജൻ ഗീതാഞ്ജലി സോഷ്യൽ ക്ലബ്ബിൻറെ പ്രവർത്തന മേഖല വിശദീകരിക്കും. പോളശ്ശേരി ഫൗണ്ടേഷൻ ചെയർമാൻ സുധാകരൻ പോളശ്ശേരി, സെക്രട്ടറി ഡോ അനിൽ ബാബു എന്നിവരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നു സംഘടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇരിങ്ങാലക്കുട ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെ വെള്ളാനിയിൽ രണ്ട് ഏക്കർ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളുമായി 13000 സ്ക്വയർ ഫീറ്റ് ഓൾഡ് ഏജ് ഹോം നിർമ്മിച്ചിട്ടുള്ളത്. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ശാന്തവും സന്തോഷകരവുമായ വിശ്രമജീവിതം നയിക്കാനുള്ള അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം വാർദ്ധക്യത്തിൽ കുടുംബം ഉപേക്ഷിക്കുകയോ ഒറ്റയ്ക്ക് താമസിക്കുകയോ ചെയ്യുന്ന പൗരന്മാർക്കും വേണ്ട സഹായം ചെയ്യാനും സ്ത്രീ ശാക്തീകരണത്തിന് വേണ്ട പദ്ധതികൾ നടപ്പിലാക്കാനും യുവതലമുറയുടെ ശോഭനമായ ഭാവിക്ക് വേണ്ട സംരംഭങ്ങൾ അവതരിപ്പിക്കാനും പോളശ്ശേരി ഫൗണ്ടേഷൻ ലക്ഷ്യമിടുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചെയർമാൻ സുധാകരൻ പോളശ്ശേരി, സെക്രട്ടറി ഡോ അനിൽ ബാബു, പ്രസിഡൻറ് സോണിയ ഗിരി, കൺവീനർ ഷാജി ശ്രീധരൻ, ട്രഷറർ സുകുമാരൻ, ഓൾഡ് ഏജ് ഹോം സെക്രട്ടറി ഗൗതം, പട്രൻ ഹരിഹരൻ, ഗീതാഞ്ജലി സോഷ്യൽ ക്ലബ്ബ് വൈസ് പ്രസിഡൻറ് സൂരജ്, പാട്രൻ ട്രസ്റ്റിയും ആയ പി കെ രവീന്ദ്രനാഥ്, പി കെ പ്രസന്നൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O