നാട്ടു പൂവുകൾക്ക് സ്വാഗതമേകി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്

ഇരിങ്ങാലക്കുട : നമ്മൾ മറന്നുതുടങ്ങിയ നാട്ടുപൂവുകളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇരുപത് വർഷക്കാലമായി ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ് മലയാളവിഭാഗം സംഘടിപ്പിച്ചു വരുന്ന പൂവുകൾക്ക് ഒരു പുണ്യകാലം എന്ന പരിപാടി ഈ വർഷവും ശ്രദ്ധേയമായി. വൈവിദ്ധ്യമാർന്ന നൂറോളം നാട്ടുപൂവുകൾ പ്രദർശിപ്പിച്ചു

പൂവുകൾക്ക് ഒരു പുണ്യകാലം എന്ന പരിപാടിയിൽ വൈവിദ്ധ്യമാർന്ന നാട്ടുപൂക്കളെ ശേഖരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. പൂവുകൾക്കൊരു പുണ്യ കാലത്തിൻ്റെ സ്കൂൾതലമത്സരം കോളേജിലെ സ്ക്രിപ്റ്റ് ഗാർഡനിൽ സംഘടിപ്പിച്ചു.

വിവിധ സ്കൂളുകളിൽ നിന്നെത്തിയ പത്തോളം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വൈവിദ്ധ്യമാർന്ന നൂറോളം നാട്ടുപൂവുകൾ പ്രദർശിപ്പിച്ചു. അറുപത്തിയൊമ്പതോളം നാട്ടുപൂവുകൾ ശേഖരിച്ച ഇരിങ്ങാലക്കുട ഗവൺമെൻ്റ് ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലിറ്റിൽ ഫ്ലവർ സ്കൂൾ ഇരിങ്ങാലക്കുട രണ്ടും മൂന്നും സ്ഥാനം നേടി. സമാപനയോഗം കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി ഉദ്ഘാടനം ചെയ്തു.

continue reading below...

continue reading below..

You cannot copy content of this page