ഇരിങ്ങാലക്കുട : ചുരുങ്ങിയ കാലത്തിനുള്ളിൽ മറ്റു എൻജിനീയറിങ് കോളേജുകൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങൾ ഉണ്ടാക്കാൻ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് കഴിഞ്ഞിട്ടുണ്ട് എന്ന് സി എം ഐ തൃശൂർ ദേവമാത പ്രൊവിൻസിൻ്റെ മുൻ പ്രൊവിൻഷ്യലും പാലന ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടറുമായ ഫാ. വാൾട്ടർ തേലപ്പിള്ളി സി എം ഐ. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2019-23 ബാച്ചിൻ്റെ അധ്യയന സമാപന ചടങ്ങ് ‘ സമാദരവ് ’23’ ൽ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അധ്യയന പ്രക്രിയയിലെ മികവ് ഉറപ്പാക്കാൻ കാണിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ ഔദ്യോഗികമായ സമാരംഭ പ്രസ്താവന നടത്തിയതോടെയാണ് ചടങ്ങിന് തുടക്കമായത്. 2019-23 ബാച്ചിൽ ബി ടെക് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ചടങ്ങിൽ കോഴ്സ് കമ്പ്ലീഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ബാച്ചിലെ മികച്ച വിദ്യാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട പി എസ് രാജേശ്വരി, വിവിധ ബ്രാഞ്ചുകളിൽ നിന്ന് മികച്ച വിദ്യാർത്ഥികളായി തെരഞ്ഞെടുക്കപ്പെട്ട ജെയിസ് ജോസ്, വിക്ടർ വിൻസെൻ്റ്, റോസ് ആൻ്റോ, ഏയ്ഞ്ചൽ റോസ് ഹെൻസൻ എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
ക്രൈസ്റ്റ് ആശ്രമത്തിൻ്റെ പ്രിയോർ ഫാ. ജോയി പീനിക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അമ്പഴക്കാട് സി എം ഐ ആശ്രമ പ്രിയോർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി എം ഐ, ജോയിൻ്റ് ഡയറക്ടർ ഫാ. ആൻ്റണി ഡേവിസ് സി എം ഐ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O