ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ ജൂലൈ 3ന്

ഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്ക് എച്ച്.എം.സി പദ്ധതി പ്രകാരം ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. ഇതിന്റെ ഭാഗമായി എക്സ് മിലിട്ടറി സർവീസ് അല്ലെങ്കിൽ പാരാ മിലിട്ടറി സർവീസ് വിഭാഗക്കാരിൽ 60 വയസ്സിൽ താഴെയുള്ള പുരുഷ വിമുക്തഭടന്മാരെ നിയമിക്കുന്നതിനായി ജൂലൈ മൂന്നാം തീയതി രാവിലെ 10 30 ന് ആശുപത്രിയിലെ ഓഫീസിൽ വച്ച് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും.

ഉദ്യോഗാർത്ഥികൾ ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഒറിജിനലും ഒരു കോപ്പിയും വിമുക്തഭടൻ ആണെന്ന് തെളിയിക്കുന്ന രേഖയുമായി ഇൻറർവ്യൂവിന് ഹാജരാകണമെന്ന് അറിയിച്ചു.

You cannot copy content of this page