ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഒന്നാം വർഷ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ ചിൽഡ്രൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സ്കൂളിലെ മൂന്ന് നാല് ക്ലാസ്സിലെ അമ്പതോളം കുട്ടികൾ പങ്കെടുത്തു.
ജി.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രെസ് അസീന പി ബി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ വർക്ക് വിദ്യാർത്ഥിനിയായ ആഷ്‌ലി ചെറിയാൻ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് വിൻസി ബെന്നി ആശംസകൾ അറിയിച്ചു. സോഷ്യൽ വർക്ക് വിദ്യാർത്ഥികളായ ദേവി അഹല്യ, ശ്രീലക്ഷ്മി, ആഷ്‌ലി എന്നിവർ കുട്ടികൾക്ക് ഗെയിംസും ക്രാഫ്റ്റ് ക്ലാസ്സുകളും നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com