ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്ര പരിസരത്ത് വിദ്യാർത്ഥിനികൾ വ്യത്യസ്തവും മനോഹരവുമായ യോഗ പ്രദർശനം നടത്തി. എസ്.എൻ.ഇ.എസ് പ്രസിഡണ്ട് . കെ.കെ. കൃഷ്ണാനന്ദ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ യോഗ ടീച്ചർ രമ്യ യോഗ ദിന സന്ദേശം കൈമാറി.


ശിവാനി സൂരജ് യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു. എസ്.എം.സി ചെയർമാൻ പി.എസ്. സുരേന്ദ്രൻ . എസ്.എൻ.ഇ.എസ് വൈസ് ചെയർമാൻ പി.കെ. പ്രസന്നൻ , സെക്രട്ടറി കെ.യു ജ്യോതിഷ്. ടി.വി. പ്രദീപ് പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥിയായ ഐൻ ജലീന പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.കായിക അധ്യാപിക ശോഭ , ഷാഹിദ്, നീനു എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..