ഇരിങ്ങാലക്കുട : കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യത്തെ ജയിലിൽ അടച്ചു. ഭീകര അവസ്ഥത സൃഷ്ടിച്ച് വിധ്വംസക ശക്തിയായി രാജ്യത്തെ കേന്ദ്ര ഭരണകൂടം മാറിയെന്ന് എൽ ഡി എഫ് സ്ഥാർത്ഥി അഡ്വ വി. എസ് സുനിൽക്കുമാറിൻ്റെ ഇരിങ്ങാലക്കുടയിലെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സംസ്ഥാന വ്യവസായ – നിയമ വകുപ്പ് മന്ത്രി പി.രാജീവ്.
ഡോ: ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, സി പി ഐ ദേശീയ കൗൺസിൽ അംഗം കെ.പി രാജേന്ദ്രൻ, സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, സി പി ഐ ജില്ലാ അസി: സെക്രട്ടറി പി. ബാലചന്ദ്രൻ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സി പി ഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട് , കെ. ആർ വിജയ , സി പി ഐ എം ഏരിയ സെക്രട്ടറി വി.എ മനോജ്കുമാർ, സി പി ഐ മണ്ഡലം അസി: സെക്രട്ടറി എൻ കെ ഉദയപ്രകാശ്, ഘടകകക്ഷി നേതാക്കളായ രാജു പാലത്തിങ്കൽ, ടി.കെ വർഗ്ഗീസ് അഡ്വ പാപ്പച്ചൻ വാഴപ്പിള്ളി എന്നിവർ സംസാരിച്ചു.
സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി സ്വാഗതവും ലോക്കൽ സെക്രട്ടറി കെ.എസ് ബൈജു നന്ദിയും പറഞ്ഞു. ലതചന്ദ്രൻ, ഷീല അജയ്ഘോഷ്, ബിന്ദു പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു. കാറളം സെൻ്റെറിൽ നിന്നും ആരംഭിച്ച പര്യടനം ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങിൽ സഞ്ചാരിച്ച് ആളൂരിലെ തുരുത്തിപറമ്പിൽ സമാപിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com