നടനകൈരളിയിൽ 109-ാമത് നവരസസാധന ശിൽപ്പാലയോടനുബന്ധിച്ച് നവരസോത്സവം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ വേണുജി മുഖ്യ ആചാര്യനായി സംഘടിപ്പിച്ചു വരുന്ന 109-ാമത് നവരസസാധന ശിൽപ്പാലയോടനുബന്ധിച്ച് മാർച്ച് 23 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ‘നവരസോത്സവം’ സംഘടിപ്പിക്കുന്നു.

പ്രാർത്ഥന ബി, അർഹാൻ വിത്സൻ, ജുനൈദ് ഫിരാഖ് ഖാൻ, കൗസലേഷ്, കൻഗൻ ബാരു നങ്ങിയ, വിശാൽ രാംപാൽ, ത്രിപർണാസെൻ, ഗരിമാ ജെയിൻ, ശയാനി, അശോക് കുമാർ, പ്രശാന്ത് തിവാരി, അദിതി സുരാന, അർജ്ജുൻ കാന്ത്, ഹരിഷ് അങ്കാല, രമാ ക്ഷീർസാഗർ, മന്ത്ര തുടങ്ങി മുംബൈ, മദ്ധ്യപ്രദേശ്, ചെന്നൈ, ആസ്സാം, അമൃത്സർ, കൊച്ചി, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ നിന്ന് വന്നിട്ടു ളള യുവകലാപ്രവർത്തകർ തങ്ങളുടെ കലാപരിപാടികൾ അവതരിപ്പിക്കു ന്നു. നൃത്തം, ഹ്രസ്വനാടകം, സംഗീതം എന്നി ഇനങ്ങളാണ് അവതരിപ്പിക്കുക.

നടനകൈരളിയിൽ 109-ാമത് നവരസസാധന ശിൽപ്പാലയോടനുബന്ധിച്ച് നടക്കുന്ന നവരസോത്സവം ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം യൂട്യൂബ് ചാനലിൽ തത്സമയം വീക്ഷിക്കാം

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page