പോസ്റ്റ് ഓഫീസ് ആര്‍.ഡി ലഘു സമ്പാദ്യ പദ്ധതിയില്‍ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നിക്ഷേപകര്‍ നേരിട്ടോ നിക്ഷേപം നടത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടര്‍ ഡയറക്ടര്‍

അറിയിപ്പ് : പോസ്റ്റ് ഓഫീസ് ആര്‍.ഡി ലഘു സമ്പാദ്യ പദ്ധതിയില്‍ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നിക്ഷേപകര്‍ നേരിട്ടോ നിക്ഷേപം നടത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടര്‍ ഡയറക്ടര്‍ അറിയിച്ചു. ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ തുക നല്‍കിയ ഉടനെ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കയ്യൊപ്പ് വാങ്ങണം.

എന്നാല്‍ നിക്ഷേപം നല്‍കിയ തുക പോസ്റ്റോഫീസില്‍ അടച്ചതിനുള്ള ആധികാരികമായ രേഖ പോസ്റ്റ് മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വച്ച് നല്‍കുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാല്‍ എല്ലാ മാസവും തുക നല്‍കുന്നതിന് മുമ്പ് പാസ്ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ഉറപ്പാക്കണം.

You cannot copy content of this page