കല്ലേറ്റുംകര : കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ ക്ഷീരകർഷകർക്കുള്ള ധനസഹായ വിതരണം നടത്തി. ബാങ്കിന്‍റെ കാർഷിക മേഖലയിലുള്ള ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് എല്ലാവർഷവും നടത്താറുള്ള ക്ഷീരകർഷകർക്കുള്ള ധനസഹായ വിതരണം പതിവുപോലെ ഈ വർഷവും നടത്തിയത്.
ബാങ്കിന്‍റെ പ്രവർത്തനപരിധിയിലെ166 കർഷകർക്കായി 350000 രൂപ വിതരണം ചെയ്തു. പരിപാടി സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്റ്റർ ചാലക്കുടി രാജി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എൻ കെ ജോസഫ് അധ്യക്ഷത വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡണ്ട് കെ കെ പൊളി സ്വാഗതം പറഞ്ഞു ഭരണസമിതി അംഗങ്ങൾ ആശംസ പ്രസംഗം നടത്തി സെക്രട്ടറി കെ ലത നന്ദി പറഞ്ഞു. ബാങ്കിലെ ഓഹരി ഉടമകൾ കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews