ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് 25 കോടി രൂപ വായ്പ നൽകും

ഇരിങ്ങാലക്കുട : സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് 2023 – 24 സാമ്പത്തിക വർഷത്തിൽ 25 കോടി രൂപ വായ്പ നൽകുമെന്ന് ബാങ്ക് പ്രസിഡണ്ട് തിലകൻ പൊയ്യാറ പറഞ്ഞു. ബാങ്കിന്റെ 52ാം വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈസ് പ്രസിഡണ്ട്‌ രജനി സുധാകരൻ , ഡയറക്ടർമാരായ കെ. എൽ . ജെയ്സൺ , ഇ.വി. മാത്യൂ , എ.സി. സുരേഷ്, ഇന്ദിര ഭാസി, സെക്രട്ടറി കെ.എസ്. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. എസ്. എസ്. എൽ. സി. , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്കിലെ മെമ്പർമാരുടെ മക്കൾക്ക് ക്യാഷ് അവാർഡും , മെമ്മൻന്റോയും നൽകി.

മറ്റു ഡയറക്ടർമാരായ കെ.ഐ. ശിവജ്ജാനം കെ. കെ.ശോഭന ൻ, കെ.ഗോപാലകൃഷ്ണൻ , എം.കെ. കോരൻ , പ്രിൻസൻ തയ്യാലക്കൽ , കെ.എസ്. ഹരിദാസ് , വി.ജി. ജയലളിത എന്നിവരും പങ്കെടുത്തു.

continue reading below...

continue reading below..

You cannot copy content of this page