നൂറ്റൊന്നംഗസഭ സ്വാതന്ത്ര്യദിന ചിത്രരചനാ മത്സരം ഓഗസ്റ്റ് 15 ന്

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് എന്നിങ്ങനെ നാലു വിഭാഗങ്ങളിൽ മത്സരം ഉണ്ടായിരിക്കും.

മത്സരത്തിനായി ഇരിങ്ങാലക്കുട – കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 15 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്. താല്പര്യമുള്ളവർ 11 ന് മുമ്പായി കൂടുതൽ വിവരങ്ങൾക്കും, റജിസ്ട്രേഷനുമായി 9946732675,  9947552319 എന്നീ നമ്പറുകളിലോ, 101angasabha@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടേണ്ടതാണ് എന്ന് സംഘാടകർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com


You cannot copy content of this page