“സുവർണ്ണം” ലോഗോ പ്രകാശനം നടത്തി

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ സുവർണ്ണജൂബിലി ആഘോഷമായ “സുവർണ്ണ”ത്തിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം ഇരിങ്ങാലക്കുട നടനകൈരളി കൊട്ടിച്ചേതം രംഗവേദിയിൽ വച്ച് സുപ്രസിദ്ധ കൂടിയാട്ടം ആചാര്യൻ വേണു ജി നിർവ്വഹിച്ചു.
ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് സെക്രട്ടറിയും സുവർണ്ണം ഫെസ്റ്റിവൽ ഡയറക്ടറുമായ രമേശൻ നമ്പീശൻ, ഭാരവാഹികളായ പി എൻ ശ്രീരാമൻ, പ്രദീപ് നമ്പീശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ്ണം ആഘോഷപരിപാടികൾ, ഉള്ളടക്കംകൊണ്ടും വൈവിധ്യംകൊണ്ടും കേരളീയ കലാസാംസ്കാരിക മേഖലയിൽ പുതുചലനങ്ങൾ സൃഷ്ടിക്കട്ടേയെന്ന് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് വേണു ജി ആശംസിച്ചു.

2024 ഫെബ്രുവരി മുതൽ 2025 ജനുവരി വരെ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘാടകസമിതി ആസൂത്രണം ചെയ്തിരിക്കുന്നത്.

രംഗകലാവതരണങ്ങൾക്കൊപ്പംതന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആസ്വാദനശിബിരങ്ങളും ശില്പശാലകളും സംഘടിപ്പിക്കുക, രംഗകലാപഠനം നടത്തുന്ന സ്വകാര്യവിദ്യാർത്ഥികൾക്കുവേണ്ടി മുതിർന്ന ആചാര്യന്മാരുടെ നേതൃത്വത്തിൽ ശില്പശാലകൾ നടത്തുക, സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവയും കൂടാതെ അപൂർവ്വങ്ങളായ രംഗാവതരണങ്ങൾ വീണ്ടെടുത്തുരേഖപ്പെടുത്തി അടുത്തതലമുറയ്ക്കായി പകർന്നുനല്കുകയും ചെയ്യുക എന്ന ദൗത്യവുംകൂടി ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് സുവർണ്ണത്തിലൂടെ വിഭാവനം ചെയ്യുന്നുണ്ടെന്ന് ഫെസ്റ്റിവൽ ഡയറക്ർ രമേശൻ നമ്പീശൻ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page