ഇരിങ്ങാലക്കുട : ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററിന്‍റെ ആഭിമുഖ്യത്തിൽ, ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡൻ പോണ്ട് ഹൗസി’ൽ സെപ്തംബർ 3, ഞായറാഴ്ച, കോഗ്നിസൻസ് പപ്പറ്റ് തിയേറ്റർ അവതരിപ്പിക്കുന്ന ‘പാപ്പിസോറ’ അരങ്ങേറുന്നു.
യുവ നാടക പ്രവർത്തകരായ മാളു ആർ ദാസും സനോജ് മാമോയും അഭിനേതാക്കളായി അരങ്ങിലെത്തുന്ന ‘പാപ്പിസോറ’ സംവിധാനം ചെയ്തത് അലിയാർ അലിയാണ്. ‘പാപ്പിസോറ’ എന്നാൽ അട്ടപ്പാടിയിലെ ഇരുളരുടെ ഭാഷയിൽ, എല്ലാരുമൊന്നു ചേർന്ന് ഒരു നല്ല സമയത്തെ ആട്ടവും കൊട്ടും പാട്ടുമൊക്കെയായി വരവേൽക്കുന്നതാണ്.
മാളുവും സനോജ് മാമോയും തങ്ങളുടെ ദാമ്പത്യം തുടങ്ങിയതും ‘പാപ്പിസോറ’യെന്ന നാടകത്തിന്‍റെ അവതരണത്തിലൂടെയായിരുന്നു. അങ്ങനെ ഒരു ‘കല്യാണനാടകം’ ആണു ‘പാപ്പിസോറ’യെന്നും പറയാം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

