ഇരിങ്ങാലക്കുടയെ ആവേശത്തിലാഴ്ത്തി പുലികളിറങ്ങി

ഇരിങ്ങാലക്കുട : വെസ്റ്റ് ലയൺസ് ക്ലബ്ബിന്റെയും ലെജൻഡ്‌സ്‌ ഓഫ് ചന്തക്കുന്നിന്റെയും നേതൃത്വത്തിൽ രണ്ടോണനാളിൽ ഇരിങ്ങാലക്കുടയിൽ പുലിക്കളി സംഘടിപ്പിച്ച പുലികളി ഇരിങ്ങാലക്കുടയെ ആവേശത്തിലാഴ്ത്തി. ജെ.പി. ട്രേഡിങ്‌ കമ്പനിയുടെ സഹകരണത്തോടെ ടൗൺഹാൾ പരിസരത്ത് നിന്നാരംഭിച്ച പുലിക്കളി ഘോഷയാത്ര നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഫ്ളാഗ് ഓഫ് ചെയ്തു.

തുടർന്ന് ബസ്‌ സ്റ്റാൻഡ്, മെയിൻ റോഡ്, ഠാണാ എന്നിവിടങ്ങൾ ചുറ്റി ഠാണാ കോളനി വഴി അയ്യങ്കാവ് മൈതാനിയിൽ സമാപിച്ചു. തുടർന്നു നടന്ന സമാപന സമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു..

വെസ്റ്റ് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് കോവിലകം അധ്യക്ഷത വഹിച്ചു. ജെ.പി. ട്രേഡിങ്‌ കമ്പനി ഉടമ ബിനോയ് സെബാസ്റ്റ്യനെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടോണി ആനോക്കാരൻ, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില, മുൻ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, നഗരസഭാ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ജനറൽ കൺവീനർ ഷാജൻ ചക്കാലക്കൽ, ലെജൻഡ്‌സ്‌ ഓഫ് ചന്തക്കുന്ന് പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരൻ, സെക്രട്ടറി നിധീഷ് കാട്ടിൽ തുടങ്ങിയവർ സമാപനസമ്മേളനത്തിൽ പങ്കെടുത്തു.

continue reading below...

continue reading below..

You cannot copy content of this page