എസ്.എൻ.ഡി.പി മുകുന്ദപുരം യൂണിയൻ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി മുകുന്ദപുരം യൂണിയൻ ആസ്ഥാന മന്ദിരത്തിൽ ശ്രീനാരായണഗുരുദേവന്‍റെ 169-ാമത് ജയന്തിയുടെ ഭാഗമായി രാവിലെ നടന്ന വിശേഷാൽ പൂജയ്ക്ക് ഡോ. കാരുമാത്ര വിജയൻ തന്ത്രികൾ നേതൃത്വം നൽകി. തുടർന്ന് അദ്ദേഹം ഗുരു സന്ദേശം നൽകി. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയർത്തി.

എസ്എൻഡിപി യോഗം കൗൺസിലർ പി കെ പ്രസന്നൻ, യോഗം ഡയറക്ടർമാരായ കെ കെ ബിനു, സജീവ് കുമാർ കല്ലട, യൂണിയൻ വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യൻ മുതുപറമ്പിൽ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സജിത അനിൽകുമാർ, യൂണിയൻ സെക്രട്ടറി രമ പ്രദീപ്, വൈദികയോഗം യൂണിയൻ സെക്രട്ടറി ശിവദാസ് ശാന്തികൾ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.

continue reading below...

continue reading below..

You cannot copy content of this page