എസ്.എൻ.ബി.എസ് സമാജത്തിൽ ഗുരു ജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജത്തിൽ നടന്ന ഗുരുജയന്തി ആഘോഷത്തിന്‍റെ ഭാഗമായി രാവിലെ ഗുരുദേവ മന്ദിരത്തിൽ നടന്ന ചടങ്ങിൽ എസ് എൻ ബി എസ് സമാജം പ്രസിഡന്റ് കിഷോർ നടുവളപ്പിൽ പതാക ഉയർത്തി. വിശ്വനാഥപുരം ക്ഷേത്രം മേൽശാന്തി മണിശാന്തിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ നടത്തി.

സമാജം സെക്രട്ടറി വേണു തോട്ടുങ്കൽ, ഖജാൻജി ദിനേശ് എളന്തോളി, എസ് എൻ പി എസ് സമാജം വികസന സമിതി കൺവീനർ എം കെ വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എസ് എൻ വൈ എസിന്റെ നേതൃത്വത്തിൽ അഖിലകേരള പൂക്കള മത്സരം സംഘടിപ്പിച്ചു.

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page