ഇരിങ്ങാലക്കുട : ഈ വർഷം മുതൽ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ നവരാത്രി മഹോത്സവം സംഘടിപ്പിക്കും. കിഴക്കേ ഗോപുരനടയിൽ ഒക്ടോബർ 15 മുതൽ 24 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ 80ൽ പരം ഇനങ്ങളിലായി ഏകദേശം 800 ലധികം കലാകാരന്മാർ പങ്കെടുക്കുന്നു.
ദേശീയ സംഗീത നൃത്ത വാദ്യമഹോത്സവം എന്ന ഖ്യാതിയുള്ള ഉത്സവം പോലെ തന്നെ ക്ഷേത്ര കലകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള കലാപരിപാടികൾ തന്നെയാണ് നവരാത്രി മഹോത്സവത്തിലും ഒരുക്കിയിട്ടുള്ളത്. വളർന്നുവരുന്ന കലാകാരന്മാർക്ക് പ്രാധാന്യവും നൽകിയാണ് ഇത്തവണ പരിപാടികൾ ഒരുക്കിയിരിക്കുന്നത് എന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി എന്നിവർ അറിയിച്ചു.
നവരാത്രി നൃത്ത സംഗീതോത്സവത്തിന്‍റെ പ്രോഗ്രാം പുസ്തക പ്രകാശനം പാമ്പുമേക്കാട്ടുമന ഉണ്ണി നമ്പൂതിരി കൂടൽമാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ജി അജയകുമാർ, ഭരതൻ കണ്ടേക്കാട്ടിൽ, കെ ജി സുരേഷ്, നവരാത്രി ആഘോഷ കമ്മിറ്റി അംഗം, അനൂപ് മേനോൻ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com