‘എന്‍റെ മണ്ണ് എന്‍റെ രാജ്യം’ – തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിലെ എൻ.എൻ.എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ആചരിച്ചു

ഇരിങ്ങാലക്കുട : ‘മേരി മാട്ടി മേരാ ദേശ്’ – ‘എന്‍റെ മണ്ണ് എന്റെ രാജ്യം’ എന്ന പ്രോഗ്രാമിന്‍റെ ഭാഗമായി തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിലെ എൻ.എൻ.എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ മൺ കലശത്തിൽ മണ്ണ് ശേഖരിച്ചു. വിദ്യാർത്ഥികൾ അവരവരുടെ ഭവനങ്ങളിൽ നിന്ന് കൊണ്ടുവന്ന ഒരു പിടി മണ്ണ് ആദരവോടെ ഒരു കലശത്തിലേയ്ക്കിട്ട് നനാത്വത്തിൽ ഏകത്വം എന്ന ഭാവം പൂർണ്ണമനസ്സോടെ ഉൾക്കൊണ്ടു ഭൂമിയെ വന്ദിച്ചു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. പോൾ ജോസ് പി, വൈസ് പ്രിൻസിപ്പാൾ റിന്റോ ജോർജ് , അഡ്മിനിസ്ട്രേറ്റർ ജ്യോതിലക്ഷ്മി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സിസ്റ്റർ റോസ് ആന്റോ എന്നിവർ സംസാരിച്ചു.

continue reading below...

continue reading below..

You cannot copy content of this page