പുല്ലൂർ : മരിയാട് ഗ്രാമ പഞ്ചായത്തിലെ അതി ദരിദ്രവിഭാഗത്തിൽ പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പുല്ലൂർ ഊരകം വെറ്റില മൂലയിൽ റോസി കോങ്കോത്തിന് പുതുവത്സര സമ്മാനമായി വീട് സമർപ്പിച്ചു. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 100 ദിന കർമ്മ പരിപാടിയിലാണ് താക്കോൽദാന ചടങ്ങ് നടന്നത്.
ഒരുപാട് കഷ്ടതകളും ദാരിദ്ര്യവും അനുഭവിച്ചിരുന്ന റോസി ചേച്ചിക്ക് സുരക്ഷിത ഭവനം ഒരുക്കുന്നതിന് പഞ്ചായത്തിനൊപ്പം നാട്ടുകാരും , ഊരകം പള്ളി വികാരിയും കൈകോർത്തപ്പോൾ ഭവനം എന്ന സ്വപ്നം യാഥാർത്ഥ്യമായി.
പുതുവത്സര ദിനത്തിൽ നടന്ന ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളിയും ഊരകം പള്ളിവികാരി ഫാ. ആൻഡ്രൂസ് മാളിയേക്കലും ചേർന്ന് റോസി ചേച്ചിക്കും കുടുംബത്തിനും വേണ്ടി നിർമ്മാണം പൂർത്തിയാക്കിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനകർമ്മം നിർവ്വഹിച്ചു.
ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. യു. വിജയൻ , പഞ്ചായത്തംഗം സുനിൽകുമാർ എ.എസ്. പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം റിജു പോട്ടോകാരൻ , ഊരകം ഡി ഡി പി കോൺവെന്റ് മദർ സി. ഹെലെന, റോസി ചേച്ചിക്ക് അഭയം നൽകിയ ഇരിങ്ങാലക്കുട ശാന്തിസദനത്തിലെ സിസ്റ്റർസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com