ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവൽ സ്വാഗത സംഘം ഓഫിസ് ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ചരിത്ര പ്രസിദ്ധമായ ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് ഫെബ്രുവരി 6,7,8 തിയതികളിലായി നടത്തുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫിസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ എം.എസ്. ഷാജൻ ഉദ്‌ഘാടനം നിർവഹിച്ചു.

ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ അദ്ധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ് ബിനോയ് പുതുക്കാടൻ, ജോ. കൺവീനർ ടെൽസൺ കോട്ടോളി, സെക്രട്ടറി ബെന്നി വിൻസന്റ്, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ, കമ്മറ്റി അംഗങ്ങളായ അഡ്വ. ഹോബി ജോളി, പോളി കോട്ടോളി, ജോജു പള്ളൻ, ഡയസ് ജോസഫ്, റെജി മാളക്കാരൻ, ജോബി അക്കരക്കാരൻ എന്നിവർ സംസാരിച്ചു. മാർക്കറ്റിലെ വ്യാപാരിയും സാമുഹ്യ പ്രവർത്തകനുമായ ബാബു കാച്ചപ്പിള്ളി അമ്പ് കമ്മറ്റി ഫണ്ടിലേക്ക് ആദ്യ സംഭാവന നൽകി.

continue reading below...

continue reading below..

You cannot copy content of this page