ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക്സ് മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് താരങ്ങൾക്ക് നേട്ടം

ഇരിങ്ങാലക്കുട : സ്പോർട്സ് യൂണിവേഴ്സിറ്റി ചെന്നൈയിൽ നടത്തപ്പെട്ട ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് വേണ്ടി ക്രൈസ്റ്റ് കോളേജ് താരങ്ങൾ മിന്നും പ്രകടനം കാഴ്ച്ചവച്ചു. സാന്ദ്ര ബാബു ലോങ്ങ്‌ ജമ്പിൽ ഗോൾഡ് മെഡൽ നേടി.

ആൺകുട്ടികളുടെ 400 മീറ്റർ മത്സരത്തിൽ ക്രൈസ്റ്റ്ന്റെ ഗൗതം കൃഷ്ണ വെള്ളി മെഡൽ നേടി. 400 മീറ്റർ റിലേയിൽ പുരുഷ വിഭാഗം, വനിതാ വിഭാഗം, മിക്സഡ് വിഭാഗം എന്നിവയിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്വർണം നേടിയപ്പോൾ ക്രൈസ്റ്റ് കോളേജ് താരങ്ങൾ മികച്ച സംഭാവനകൾ നൽകി. ആരതി ആർ മിക്സഡ് വിഭാഗത്തിലും, വനിതാ വിഭാഗത്തിലും മത്സരിച്ചു, ഗൗതം മിക്സഡിലും പുരുഷ വിഭാഗത്തിലും മത്സരിച്ചു.

മറ്റൊരു വിദ്യാർത്ഥിനിയായ അനഘയും അർച്ചനയും വനിതാ വിഭാഗത്തിൽ സ്വർണം നേടിയ ടീമിൽ അങ്കമായി. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പരിശീലകനായി ക്രൈസ്റ്റ് കോളേജിൽ സേവനം ചെയ്യുന്ന സ്പോർട്സ് കൌൺസിൽ പരിശീലകൻ സേവിയർ പൌലോസ് കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.

continue reading below...

continue reading below..

You cannot copy content of this page