ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ മാത്തമാറ്റിക്സ് അസോസിയേഷനായ സിം ക്ലബ്ബിൻ്റെ 2024 -25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മുൻ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റ൪ ഇസബെൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ഗണിതശാസ്ത്ര വകുപ്പ് മേധാവി മിസ്സ് സി൯ഡ ജോയ് , മിസ്സ് ധന്യ വി.എസ്, കെ കെ ടി എം ഗവൺമെൻറ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. ശബ്ന കെ എസ് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ വർഷത്തെ അസോസിയേഷൻ പ്രവർത്തികളുടെ റിപ്പോർട്ട് മിസ് സോനാ ദാസ് അവതരിപ്പിച്ചു.
പി ജി വിദ്യാർത്ഥികളുടെ സംരംഭമായ മാത്സിയാന എന്ന മാഗസിൻെറ പ്രകാശനവും, ഡിഗ്രി വിദ്യാർഥിനികളുടെ ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് വിതരണവും നിർവ്വഹിച്ചു .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com