സംഘർഷത്തെ തുടർന്ന് മാറ്റി വച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി-സോൺ കലോത്സവം 16, 17 തിയ്യതികളിൽ നടത്താൻ ഹൈകോടതി ഉത്തരവ്

സംഘർഷത്തെ തുടർന്ന് മാറ്റി വച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി-സോൺ കലോത്സവം ഫെബ്രുവരി 16, 17 തിയ്യതികളിൽ മാള ഹോളി ഗ്രേസ് കോളേജിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ നാലു സ്റ്റേജുകളിലായി പുനരാരംഭിക്കുവാനായി തൃശ്ശൂർ റൂറൽ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈകോടതി ഉത്തരവ്

ഇരിങ്ങാലക്കുട : വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് മാറ്റി വച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി-സോൺ കലോൽസവം തൃശ്ശൂർ റൂറൽ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈകോടതി 16,17 തിയ്യതികളിൽ നടത്താൻ ഉത്തരവ് പുറപ്പെടുവിച്ചു.

ഫെബ്രുവരി 16,17 തിയ്യതികളിൽ മാള ഹോളി ഗ്രേസ് കോളേജിൽ വച്ച് രാവിലെ 9 മണി മുതൽ വെകീട്ട് 5 മണി വരെ ഡി സോൺ കലോൽസവം നാലു സ്റ്റേജുകളിലായി പുനരാരംഭിക്കുന്നതിന് സമവായത്തിലെത്തി. പ്രവേശനവും പുറത്തുപോകലും പോലീസ് നിയന്ത്രിക്കുന്ന വഴി സിസ്റ്റം പ്രകാരം നടത്തപ്പെടും.



24.01.2025 തിയ്യതി മുതൽ 28.01.2025 തിയ്യതി വരെ 2024-2025 വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീസോൺ കലോത്സവം മാള വലിയപറമ്പിലുള്ള ഹോളിഗ്രേസ് കോളേജിൽ വച്ച് സ്റ്റേജ്, സ്റ്റേജ് ഇതര പരിപാടികൾആയിരുന്നു നടന്നിരുന്നത്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 67 കോളേജിലെ 3000 ഓളം വിദ്യാർത്ഥികൾ 5 സ്റ്റേജുകളിലായി പങ്കെടുത്തിരുന്നു.



ജനുവരി 27 ന് രാത്രിയിൽ ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് ഡി-സോൺ കലോൽസവം 28 ന് രാവിലെ നിറുത്തി വെച്ച്. തുടർന്ന് കേരള ഹൈക്കോടതിയിൽ ഡി സോൺ തുടർന്ന് നടത്തുന്നതിനെക്കുറിച്ച് നല്കിയ അപ്പീൽ പ്രാകരം ഹൈക്കോടതി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയോട് വിദ്യാർത്ഥി പ്രതിനിധികളെയും സംഘാടകരെയും ബന്ധപ്പെട്ട മറ്റ് എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി മീറ്റിംഗ് നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആവശ്യപ്പെട്ട പ്രകാരം ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS, 08.02.2025 തിയ്യതി കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രതിനിധികളും SFI തൃശൂർ ജില്ലാ പ്രതി നിധികളും കാലിക്കറ്റ് യൂണിവെഴ്സിറ്റി സീൻ സുരേഷ് കുമാർ കെ, ഹോളി ഗ്രേസ് അക്കാദമി പ്രിൻസിപ്പൽ ഡോ. ജിയോ ബാബു, ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, RDO ഇരിഞ്ഞാലക്കുട എം സി റെജിൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർ പേഴ്സൺ നിത ഫാത്തിമ, ജനറൽ കൺവീനർ ഷറഫുദ്ദീൻ, ഡെപ്യൂട്ടി DMO, ഡോ ഷീജ, മാള ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശാന്തി, ഫയർ ഫോഴ്സ് വകുപ്പിൽ നിന്നും നന്ദകൃഷ്ണൻ, ഡിയസോൺ പ്രോഗ്രാം കമ്മറ്റി ജോയിൻറ് സെക്രട്ടറി അനീഷ് ആൻറണി, ജില്ലാ ഇൻഫോർമേഷൻ ഓപീസർ ശ്രീ, വേലായുധൻ പികെ, തൃശൂർ റൂറൽ ജില്ലാ അഡീഷണൽ SP ശ്രീ, ഉല്ലാസ്, DySP മാരായ അബ്ദുൽ ബഷീർ, സുരേഷ്, മാള ISHO സജിൻ ശശി എന്നിവരും പങ്കെടുത്തു. തൃശൂർ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു.



ഫെബ്രുവരി 16, 17 തിയ്യതികളിൽ മാള ഹോളി ഗ്രേസ് കോളേജിൽ വച്ച് രാവിലെ 9 മണി മുതൽ വെകീട്ട് 5 മണി വരെ ഡി സോൺ കലോൽസവംനാലു സ്റ്റേജുകളിൽ ആയി പുനരാരംഭിക്കുന്നതിന് സമവായത്തിലെത്തി. പ്രവേശനവും പുറത്തുപോകലും പോലീസ് നിയന്ത്രിക്കുന്ന വഴി സിസ്റ്റം പ്രകാരം നടത്തപ്പെടും.

പ്രവേശന നിയന്ത്രണം, ക്രോസ്-ചെക്കിംഗ്, ഫ്രിസ്കിങ് എന്നിവ നടപ്പിലാക്കണമെന്നും മേക്കപ്പ് ആർട്ടിസ്റ്റുകളും പങ്കെടുക്കുന്നവരുടെ രക്ഷിതാക്കളും യൂണിയൻ അഡ്വൈസർ (ആധ്യാപകർ) എന്നിവർക്ക് അനുയോജ്യമായ പാസ്/ഐഡി കാർഡ് അധികൃതർക്ക് നൽകണമെന്നും സംയുക്ത ആഭ്യന്തര കമ്മിറ്റിയെ രൂപവത്കരിക്കാൻ യോഗം തീരുമാനിച്ചതായും ഓർഗനൈസിങ് കമ്മിറ്റികൾ CCTV ക്യാമറകൾ എല്ലാ സ്റ്റേജുകളിലും, പ്രവേശന വഴിയിലും പുറത്തേക്കുള്ള വഴികളിലും, മറ്റ് പ്രധാനമായ പ്രദേശങ്ങളും പരിഗണിച്ച് ഇൻസ്റ്റാൾ ചെയ്യേണ്ടതാണെന്നും പ്രോഗ്രാം കമ്മിറ്റി/ഓർഗനൈസിംഗ് കമ്മിറ്റി, വൈകുന്നേരം 5 മണിക്ക് പ്രോഗ്രാം സമാപിക്കുന്ന വിധത്തിൽ പ്രോഗ്രാം പുനഃക്രമീകരിക്കുകയും പരിപാടി കൃത്യസമയത്ത് രാവിലെ 9 മണിക്ക് ആരംഭിക്കുന്നുവെന്ന് ഉറപ്പാക്കുകയുംവേണം.



ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസറും മെഡിക്കൽ ടീമും (ഡോക്ടർ ഉൾപ്പെടെ) പരിപാടി സ്ഥലത്ത് ഉണ്ടായിരിക്കണമെന്നും പരിപാടിയുടെ മുഴുവൻ സമയത്തും അപ്പീൽ കമ്മിറ്റി അംഗങ്ങൾ, Dean/Representative of Dean അവരുടെ നിയുക്ത സ്ഥലങ്ങളിൽ ഉണ്ടായിരിക്കണമെന്നും കോളേജ് കോമ്പൗണ്ടിലും പരിസരത്തും അനധികൃത കടകളും വഴിയോര കച്ചവടക്കാരും അനുവദിക്കില്ലെന്നും പരിപാടിയുടെ ഭാഗമല്ലാത്ത പുറത്തുനിന്നുള്ള ആരെയും വേദിയിലേക്ക് പ്രവേശിപ്പിക്കാനോ വേദിയുടെ പരിസരത്ത് ഒത്തുകൂടാനോ അനുവദിക്കില്ലെന്നും പ്രോഗ്രാം കമ്മിറ്റിയും, സബ്കമ്മിറ്റികളും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഓർഗനൈസിങ് കമ്മിറ്റികൾ ഉറപ്പാക്കണമെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page