‘ജലം ജീവിതം’ – കാറളം വൊക്കേഷണൽ ഹയർസെക്കൻഡറി എൻഎസ്എസ് വോളന്റിയർമാർ ക്യാമ്പസ് സന്ദർശിച്ച് ബോധവത്കരണ സെഷനുകൾ നടത്തി

ഇരിങ്ങാലക്കുട : അമൃത് മിഷന്‍റെ ഭാഗമായി കാറളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യുണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിൽ “ജലം ജീവിതം” സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ ജിഷ ജോബി ഉദ്‌ഘാടനം നിർവ്വഹിച്ചു.

സംസ്ഥാനത്തെ 93 നഗരപ്രദേശങ്ങളിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിൽ അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത് 2.0) പദ്ധതിക്ക് കീഴിൽ ജലസംരക്ഷണവും ഖരമാലിന്യ സംസ്കരണവും പ്രമേയമാക്കി നടപ്പാക്കുന്ന പദ്ധതിയാണ് ഇത്.

എൽഎസ്ജി ഡിപ്പാർട്ട്മെന്റ് അമൃത് മിഷൻ, വൊക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (വിഎച്ച്എസ്ഇ), നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) എന്നിവയുടെ സംയുക്ത സംരംഭമാണ്. വിഎച്ച്എസ്ഇ, എൻഎസ്എസ് വോളന്റിയർമാർ ഒക്ടോബർ 16 മുതൽ 31 വരെ 372 സ്കൂൾ കാമ്പസുകൾ സന്ദർശിച്ച് ബോധവത്കരണ സെഷനുകൾ നടത്തും.

പദ്ധതിയുടെ ഭാഗമായി നാടകം, ജല മൂല്യാവബോധന സെമിനാർ എന്നീ പരിപാടികൾ കൂടി സംഘടിപ്പിച്ചു. മെസ്സേജ് മിറർ, ക്യാമ്പസ് ക്യാൻവാസ് എന്നിവ സ്കൂൾ അധികൃതർക്കു കൈ മാറുകയും വിദ്യാർത്ഥികൾക്കായി ജല ഗുണനിലവാര പരിശോധനകൾ സൗജന്യമായി ചെയ്തു കൊടുക്കുകയും ചെയ്തു.

ജി.ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ബിന്ദു, അധ്യാപികമാരായ ശാന്തി, ഇന്ദുലേഖ, കാറളം വി.എച്ച്.എസ്.ഇ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വീണ ജെ എസ്‌ , അധ്യാപകരായ നിജി കെ എസ്‌, ജിതേഷ് പി ഡി , വിദ്യാർത്ഥി പ്രതിനിധികളായ സാന്ദ്ര രാജീവ്, ദേവനന്ദ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page