കെ.പി.എം.എസ് ജില്ലാ നേതൃസംഗമം ആളൂരിൽ ചേർന്നു

ആളൂർ : ശാസ്ത്രീയ ചിന്തകളുടെ പുറകിലാണ് ആധൂനിക കേരളം രൂപപ്പെട്ടതെന്ന് കെ.പി.എം.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി.എ അജയഘോഷ് പറഞ്ഞു. ആളൂർ കുടുംബശ്രീ ഹാളിൽ ചേർന്ന ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിനപ്പുറത്ത് വിജ്ഞാനത്തിന്റെയും ശാസ്ത്ര ചിന്തകളുടെയും തലങ്ങൾ വികസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന ഉപാധ്യക്ഷൻ പി.എൻ സുരൻ അധ്യക്ഷത വഹിച്ചു. ഓണം വിപണനമേളയിൽ മികച്ച നേട്ടം കൈവരിച്ച കൊരട്ടി യൂണിയനിലെ കാതിക്കുടം ദൃശ്യ പഞ്ചമി സ്വയം സഹായ സംഘത്തിന് ആദരവ് നൽകി. നേതാക്കളായ പി.സി രഘു, ശശി കൊരട്ടി, സന്തോഷ് ഇടയിലപ്പുര, കെ.പി. ശോഭന, ബിനോജ് തെക്കേമറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു.

continue reading below...

continue reading below..

You cannot copy content of this page