ഗംഭീര റോഡ് ഷോയോടെ ഇരിങ്ങാലക്കുടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് തൃശൂർ ലോക്സഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ വി.എസ് സുനിൽ കുമാർ

ഇരിങ്ങാലക്കുട : തൃശൂർ ലോക്സഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ വി.എസ് സുനിൽ കുമാർ റോഡ് ഷോയോടെ ഇരിങ്ങാലക്കുടയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പൂതങ്കുളം മൈതാനിൽ നിന്നും ആരംഭിച്ച റോഡ് ഷോ കുട്ടംകുളം പരിസരത്ത് സമാപിച്ചു.

മന്ത്രിമാരായ കെ രാജൻ, ഡോ: ആർ ബിന്ദു, കെ. ശ്രീകുമാർ, ടി. കെ സുധീഷ്, കെ.എസ് ജയ, പി. മണി, ഉല്ലാസ് കളക്കാട്ട്, എൻ കെ ഉദയപ്രകാശ്, വി.എ മനോജ് കുമാർ, ടി.ജി ശങ്കരനാരായണൻ, പ്രൊഫ. കെ യു അരുണൻ മാസ്റ്റർ, ടി.കെ വർഗ്ഗീസ് , ഗിരീഷ് മണ്ണപ്പെട്ടി, എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page