പുതിയ കൂടൽമാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളെ കേരള സർക്കാർ നാമനിർദ്ദേശം ചെയ്തു ഒരാൾ ഒഴിച്ച് എല്ലാവരും പുതുമുഖങ്ങൾ

ഇരിങ്ങാലക്കുട : പുതിയ കൂടൽമാണിക്കം ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളെ കേരള സർക്കാർ നാമനിർദ്ദേശം ചെയ്തു.

അഡ്വ സി കെ ഗോപി, ഡോ മുരളി ഹരിതം, വി സി പ്രഭാകരൻ, അഡ്വ കെ ജി അജയകുമാർ, എം കെ രാഘവൻ, കെ ബിന്ദു (ജീവനക്കാരുടെ പ്രതിനിധി), നെടുമ്പിള്ളി തരണനല്ലൂർ മന ഗോവിന്ദൻ നമ്പൂതിരിപ്പാട് (തന്ത്രി പ്രതിനിധി) എന്നിവരെയാണ് കൂടൽമാണിക്യം ദേവസ്വം ദേവസ്വം നിയമം, 2005 (2007 ലെ 2) 3 , 4, 5 വകുപ്പുകൾ നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ ഇവരെ കൂടൽമാണിക്കം ദേവസ്വം മാനേജിങ് കമ്മിറ്റി രൂപീകരിക്കാൻ അംഗങ്ങളായി നാമനിർദ്ദേശം ചെയ്തത്

You cannot copy content of this page