പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കേശ ദാനം സ്നേഹ ദാനം സംഘടിപ്പിച്ചു

പുല്ലൂർ : സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അമല മെഡിക്കൽ കോളേജുമായി സഹകരിച്ച് നിർധനരായ കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ച് നൽകുവാൻ കേശ ദാനം സ്നേഹ ദാനം സംഘടിപ്പിച്ചു. മുപ്പതു സെന്റീമീറ്റർ വീതം മുടി അറുപത്തിയഞ്ചോളം പേർ സ്വമേധയാ നൽകാനായി മുന്നോട്ടു വന്നപ്പോൾ മുടിയഴക് ഇരട്ടിയായി. ആശുപത്രി ജീവനക്കാരിൽ ഒരാളുടെ കുടുംബത്തിലെ മൂന്നുപേരും മുടി ദാനം ചെയ്തു മാതൃകയായി. രണ്ടു പുരുഷ ദാതാക്കളും നാലാം ക്ലാസുകാരൻ ദേവനാരായണനും മുടി ദാനം ചെയ്തത് വേറിട്ട കാഴ്ചയായി.

അമല മെഡിക്കൽ കോളേജ് അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടന്മാണി CMI കേശ ദാനത്തെക്കുറിച് ക്ളാസ് നടത്തി. ആശുപത്രിയിലെ ജീവനക്കാർക്കും സ്കൂൾ, കോളേജ് ഓഫ് നഴ്സിങ്ങിലെ വിദ്യാർത്ഥികൾക്കും പുറമെ ഇരിങ്ങാലക്കുടയിലെ സ്കൂളുകൾ, കോളേജുകൾ, ഇടവകൾ, റസിഡന്റ് അസ്സോസിയേഷൻസ്, ആശുപത്രിയുടെ അഭ്യുധേയ കാംക്ഷികൾ എന്നിവർ കേശ ദാനത്തിൽ പങ്കാളികളായി.

ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്റർ റെവ. സിസ്റ്റർ ഫ്ലോറി CSS അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ റൂറൽ ഇൻസ്‌പെക്ടർ ഓഫ് പോലീസ് എൽസി ടി ഐ ഉദഘാടനം നിർവഹിച്ചു. ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ്, NABH കോർഡിനേറ്റർ ജിൻസി, ജെനി, സോഷ്യൽ വർക്കർ അഖില ജെയ്സൺ എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page