ജി.എൽ.പി.എസ് ഇരിങ്ങാലക്കുടയിൽ പ്രീപ്രൈമറി ഉത്സവം

ഇരിങ്ങാലക്കുട : ജി.എൽ പി എസ് ഇരിങ്ങാലക്കുടയുടെ പ്രീപ്രൈമറി ഉത്സവം ‘ആട്ടവും പാട്ടും’ നാടൻപാട്ട് കലാകാരൻ അനി ഇരിങ്ങാലക്കുട പാട്ടുകൾ പാടി ഉദ്ഘാടനം നിർവഹിച്ചു. മാസ്ക്ക്, കട്ടൗട്ടുകൾ , സംഗീത ഇടത്തിലെ ഉപകരണങ്ങൾ ഇവ ഉപയോഗപ്പെടുത്തി വായ്ത്താരികളും മറ്റു ഗാനങ്ങളും അവതരിപ്പിച്ചു.

രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരും ഫ്രീസ് ഡാൻസ് മനോഹരമാക്കി. പി.ടി.എ പ്രസിഡൻറ് വിൻസി എം.വി, ബി പി സി സത്യപാലൻ കെ. ആർ, ബി ആർ സി കോഡിനേറ്റർ വിജിത, പ്രധാന അധ്യാപിക അസീന ടീച്ചർ, പ്രീ പ്രൈമറി അദ്ധ്യാപകരായ ഡിനു, രേഷ്മ എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page