ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ കലാ പൈതൃകത്തെ പരിപോഷിപ്പിച്ചുകൊണ്ട് കഴിഞ്ഞ ഏഴ് വർഷങ്ങളായി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ വടക്കുവശത്തുള്ള വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിച്ചുവരുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക് വിജയദശമിക്ക് വിദ്യാരംഭത്തിനായി ഒരുങ്ങുന്നു.
വായ്പാട്ട്, വീണ, വയലിൻ, മൃദംഗം എന്നീ വിഭാഗങ്ങളിൽ പ്രഗൽഭരായ അധ്യാപകരുടെ ചിട്ടയായ പരിശീലനം, സംഗീതത്തിൽ ഉപരിപഠനം, സംഗീത ശില്പശാലകൾ, ചേമ്പർ കോൺസേർട്ടുകൾ എന്നിവ കാഴ്ചവച്ചുകൊണ്ട് ഇതിനോടകം വരവീണ കേരളത്തിനകത്തും പുറത്തും വിദേശത്തും വളരെയധികം പ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞു.
നിരവധിപേർ വരവീണയിൽ ഓൺലൈൻ സംഗീത പഠനത്തിലും സംഗീത വർക്ഷോപ്പുകളിലും പങ്കെടുത്തു വരുന്നു. നവരാത്രിയുടെ അവസരത്തിൽ മഹാനവമിയുടെ അന്ന് രാവിലെ 9 മുതൽ വരവീണ സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിക്കുന്ന നവരാത്രി സംഗീതോത്സവം ഉണ്ടാകും. വിദ്യാരംഭത്തിന് രാവിലെ10 മണി മുതൽ വിജയദശമിക്ക് നാളിൽ പുതിയ ബാച്ചുകളിലേക്കുള്ള വിദ്യാരംഭം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9995834829 www.varaveena.com