കമ്മ്യൂണിസത്തെ കേരളത്തിൽ ഉയർത്തിയത് കരിവെള്ളൂർ എങ്കിൽ അന്ത്യം കരുവന്നൂർ ആണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ

മാപ്രാണം : കമ്മ്യൂണിസത്തെ കേരളത്തിൽ ഉയർത്തിയത് കരിവെള്ളൂർ ആണെങ്കിൽ കേരളത്തിൽ കമ്മ്യൂണിസത്തെ അവസാനിപ്പിക്കുന്നത് കരുവന്നൂർ ആണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ. എൽ.ഡി.എഫ് യു.ഡി.എഫ് സഹകരണ ബാങ്ക് കൊള്ളകൾക്കെതിരെ ബി.ജെ.പി പൊറത്തുശ്ശേരി ഏരിയ കമ്മിറ്റി മാപ്രാണം സെൻട്രൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ബി.ജെ.പി പൊറത്തുശ്ശേരി ഏരിയ പ്രസിഡന്റ് സത്യദേവ് അധ്യക്ഷത വഹിച്ചു. ഷൈജു കുറ്റിക്കാടൻ, സിദ്ധു സതീഷ്, ഷാജുട്ടൻ, സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ബി ജെ പി മണ്ഡലം കമ്മിറ്റി അംഗം സൂരജ് കടുങ്ങാടൻ സ്വാഗതവും ബി.ജെ.പി പൊറത്തുശ്ശേരി ഏരിയ ജനറൽ സെക്രട്ടറി സന്തോഷ് കാര്യാടൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page