ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് എൻഎസ്എസ് യൂണിറ്റ് 50 & 167 ൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ലയൺസ് ക്ലബിൻ്റെയും റീജിയണൽ കാൻസർ സെൻ്ററിൻ്റെയും സഹകരണത്തോടെ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് നടന്നു. ക്യാമ്പ് ലയൺസ് മെഡിക്കൽ ക്യാമ്പ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. ലയൻസ് ക്ലബ് ഇരിങ്ങാലക്കുട പ്രസിഡൻറ് അഡ്വ. ജോൺ നിതിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസ്സി മുഖ്യാതിഥിയായി . ചടങ്ങിൽ ലയൺസ് ക്ലബ് ഭാരവാഹികളും എൻഎസ്എസ് പ്രോഗ്രാം ഓഫീസർസ് അമൃത തോമസ് , വീണ സാനി എന്നിവർ പങ്കെടുത്തു. നിരവധി പേർ സൗജന്യ ക്യാൻസർ രോഗനിർണയ ക്യാമ്പിൽ പങ്കെടുത്തു. റീജിനൽ കാൻസർ സെൻററിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ ടീമാണ് ക്യാമ്പ് നയിച്ചത്.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews